മസ്ജിദുൽ അഖ്സക്ക് നേരെയുള്ള ആക്രമണം: അന്താരാഷ്ട്ര സമൂഹം ഇടപെടണം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ
പാലക്കാട്:മസ്ജിദുൽ അഖ്സക്ക് നേരേ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തെ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അപലപിച്ചു.നിരായുധരായ ജനങ്ങൾക്ക് നേരെ നടത്തുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം.വിശുദ്ധ റമദാനിൽ സമാധാനപരമായി ആരാധന നടത്തിയവർക്കെതിരെ ഇസ്രാഈൽ സൈന്യത്തിന്റെ വേഷമണിഞ്ഞ ഭീകരർ നടത്തിയ ആക്രമണം മനുഷ്യത്വരഹിതമാണ്. പലസ്തീൻ ജനതയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പകച്ചുപോയ ഇസ്രാഈൽ ഭീകരരുടെ നീക്കങ്ങളെ അന്താരാഷ്ട്ര കോടതി ചെറുക്കണമെന്നും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി, ജന:സെക്രട്ടറി ടി.കെ.അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു