സംസ്ഥാന വ്യാപാര മേഖലയിൽ പുതിയ സംഘടന പിറവിയെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നസുറുദ്ദീൻ, ഹസ്സൻകോയ വിഭാഗങ്ങളുടെ സംസ്ഥാന നേതാവായ ജോബി V ചുങ്കത്തിൻ്റെ നേതൃത്വത്തിലാണ് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്തെ മുഴുവൻ വ്യാപാരികൾക്കും ഏത് ദുർഘട ഘട്ടത്തിലും സംരക്ഷണം നൽകുക എന്നതാണ് ലക്ഷ്യമെന്ന് സംഘടനയുടെ ചീഫ് പേട്രൻ ജോബി Vചുങ്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു: മറ്റ് വ്യാപാര സംഘടനകളിൽ നിന്നും വ്യത്യസ്ഥമായ പ്രവർത്തന ശൈലിയാവും സ്വീകരിക്കുക ‘ പ്രസിഡണ്ട് കേന്ദ്രീകൃത ഏകാധിപത്യ പ്രവർത്തനം യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പറിൽ ഉണ്ടാവില്ല’ നിയമപരമായ അനുമതിയോടെ ബൈ ലൊയുടെ അടിസ്ഥാനത്തിലാവും പ്രവർത്തനം.. രണ്ടു വർഷ കാലത്തിനപ്പുറം ആർക്കും അധികാരത്തിൽ തുടരാൻ കഴിയില്ലെന്നതാണ് പ്രത്യേകത’ വിവിധ മേഖലകളിൽ നിന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സംരക്ഷിക്കുന്നതിനു വേണ്ട വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെക്കും. സാമ്പത്തികമായി തകർന്ന വ്യാപാരികൾക്ക് വിവിധ തരത്തിൽ ഫണ്ട് ലഭ്യമാക്കും, ഓൺലൈൻ വ്യാപാര ഭീഷണിയിൽ നിന്നും വ്യാപാരികളെ രക്ഷിക്കുന്നതിനായി ദീർഘകാല പദ്ധദ്ധതികൾ രൂപികരിക്കും’ സർക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി യോജിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കും’ തെറ്റുകളെ ചോദ്യം ചെയ്യാവുന്ന സംഘടനയുടെ പ്രവർത്തനം സുതാര്യമായിരിക്കും’ നിലവിൽ 14 ജില്ലകളിലായി ഒരു ലക്ഷത്തിലധികം പേർ അംഗങ്ങളായി ചേർന്നെന്നും ജോബി ‘ V ചുങ്കത്ത് പറഞ്ഞു ‘ സെക്രട്ടറി അലികുട്ടി, ട്രഷറർ സെബാസ്റ്റ്യൻ, ഷീബ, സിംസൺ, തുടങ്ങി വിവിധ ജില്ലകളിലെ ഭാരവാഹികൾ പങ്കെടുത്തു