ബഡ്ജറ്റിൽ ഇപ്പോൾ പറഞ്ഞ കാര്യം രണ്ടു കൊല്ലം മുമ്പുതന്നെ മലമ്പുഴ ജില്ല ജയിലിൽ പ്രാവർത്തികമാക്കിയതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമാണ്
നാഷണൽ ടെലിമെന്റൽ ഹെൽത് പ്രോഗ്രാം .
കോവി ഡാനന്തര മാനസിക സമ്മർദ്ദം തരണം ചെയ്യാനായി ഇപ്പോൾ നിലവിലുള്ള ഇ. സഞ്ജീവനി പോർട്ടൽ മാതൃകയിൽ മാനസിക രോഗ വിദഗ്ദരുടെ പാനൽ ഉൾപ്പെടുന്നതാണ് ഈ സംരംഭം.
എന്നാൽ ഈ സംഗതിയുടെ ഒരു പ്രാഗ്രൂപം രണ്ട് വർഷങ്ങൾക്ക് മുന്നേ … ഒന്നാം കോവിഡിന്റെ തരംഗത്തിൽ … പാലക്കാട് ജില്ലാ ജയിലിൽ അന്നത്തെ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറിൻ്റെ പ്രയത്ന ത്തിൽആരംഭിച്ചിരുന്നു.
ആ സമയത്ത് രോഗികളായ തടവുകാരുടെ ആശുപത്രി സന്ദർശനം പാടെ നിലച്ചു പോയി.
മലമ്പുഴ പി.എച്ച്.എസ്.സി.ഡോക്ടറുടെ ആഴ്ചയിലൊരിക്കൽ ഉള്ള ജയിൽ സന്ദർശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത്
ഇ.-സഞ്ചീവനി സേവനങ്ങളും ആരംഭിയിട്ടില്ലായിരുന്നു.
മാനസിക രോഗികളുടെ കാര്യത്തിൽ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലേ മരുന്നു ലഭിക്കുകയുള്ളൂ. രണ്ടാഴ്ചക്കു മാത്രമേ മരുന്ന് ലഭിക്കൂ. പിന്നെ വീണ്ടും ഡോക്ടറെ കണ്ട് മരുന്ന് എഴുതിക്കണം.
തുടർച്ചയായി മരുന്നു കഴിക്കുന്ന വർ … അത് മുടങ്ങിയപ്പോൾ തനി സ്വരൂപം പുറത്തെടുത്തു തുടങ്ങി.
ഇതിനൊരു പരിഹാരമായാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും സൈക്യാട്രി വിഭാഗവുമായി സംസാരിച് ഒരു നൂതന ബദൽ സംവിധാനം പാലക്കാട് ജില്ല ജയിലിൽ ആവിഷ്കരി ച്ചത്.
എല്ലാ ബുധനാഴ്ചയും മാനസിക രോഗത്തിനു മരുന്നു കഴിക്കുന്നവരുടെ കുറിപ്പടിയും ബുക്കുമായി ഒരു ജയിൽ ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രിയിൽ പോയി ഒ.പി. ടിക്കറ്റ് എടുത്ത് സൈക്യാട്രി ഡോക്ഡറെ കാണിക്കുന്നു. ഉദ്യോഗസ്ഥന്റ ഫോണിൽ നിന്നും ഗൂഗിൽ ഡ്യൂ കോൾവഴി ജയിലിലെ കംപ്യൂട്ടറിൽ തടവുകാരനുമായി ഡോക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു മരുന്നു നിർദ്ദേശിക്കുന്നു. ഉദ്യോഗസ്ഥൻ മരുന്ന് വാങ്ങി വരുന്നു.
ഈ രീതിയിൽ 10 പേരെ അര മണിക്കൂറിനുള്ളിൽ ഡോക്ടർപരിശോദിച്ച് മരുന്ന് ലഭിക്കുന്നു.
തടവുകാരെ കെണ്ടുപോകേണ്ട ( ഒരാൾക്ക് 2 വീതം) എസ് കോർട്ട് പോലീസിന്റെ ആവശ്യം ഇല്ല.
ഇത് – തികച്ചും ഉപകാരപ്രദവും പ്രാക്ടീക്കലുമാണ്.
.