അൽ മദ്റസത്തുൽ ഇസ്ലാമിയ അഞ്ചാം മൈലിൽ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
‘അറിവാണ് സ്വർഗം’ എന്ന തലകെട്ടിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ അഞ്ചാം മൈലിൽ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചത്
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ്വി ഉദ്ഘാടനം ചെയ്തു
മദ്റസ പ്രിൻസിപ്പൽ പി വി മുഹമ്മദ് അധ്യക്ഷത വഹിച്ചു
മജ്ലിസ് പ്രൈമറി ആൻഡ് സെക്കൻഡറി വിജയികളെ അനുമോദിച്ചു
പള്ളി പ്രസിഡന്റ് ബിൻയാമിൻ, ഹൽഖ നസിം ഹബീബ്, അധ്യാപിക ലൈല എന്നിവർ സംസാരിച്ചു
സിറാജ് വി എം, ഫിറോസ് എഫ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി