തിരുവനന്തപുരം > സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
നാരായണൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു
എം നാരായണൻ്റെ അകാല വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി എ കെ ബാലൻ. സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, പാലക്കാട് ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ നാരായണൻ പ്രവർത്തിച്ചു
കുഴൽമന്ദം മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കർഷക സംഘം നേതാവായും സഹകാരിയായും ചുമതലകൾ നിർവഹിച്ചു. എല്ലാ രംഗത്തും മികച്ച പ്രവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിൻ്റെ നിര്യാണം പാലക്കാട്ടെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ‐ മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.