പറളി ഒന്നാം മൈൽ വലിയ വീട്ടിൽ രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത അനിൽ ലോട്ടറി കച്ചവടം നടത്തി വളരെ കഷ്ടപ്പെട്ടാണ് ജീവിച്ച് പോരുന്നത്.. ഭാര്യക്കും കാഴ്ചശക്തിയില്ല. നഗരിപ്പുറം ബാർബർ ഷാപ്പിന് സമീപത്ത് വെച്ച് ബുള്ളറ്റ് ബൈക്കിൽ ഒരു യുവാവ് എത്തി 11 ലോട്ടറി ടിക്കറ്റ് മേടിച്ച് ഒന്ന് എടുത്തിട്ട് പകരം പഴയ 10 ടിക്കറ്റ് നൽകി കബളിപ്പിച്ചു. ഏകദേശം 18 മുതൽ 25 വയസ്സു വരും എന്നാണ് അനിൽ അറിയിച്ചത്.. മങ്കര സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്…
എന്നിട്ടും അനിൽ പറയുന്നത് എന്റെ 10 ടിക്കറ്റ് പോയാലും ഇനിയൊരു കാഴ്ചശക്തിയില്ലാത്ത ഒരാളും കമ്പളിപ്പിക്കപ്പെടരുത് എന്നാണ് …. ഇത്തരത്തിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്