പാലക്കാട്
സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ലോട്ടറി ഭാഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പാലക്കാട്ടും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പാലക്കാട് ന്യൂസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന് ലഭിച്ചത്.
ബിഇ 122895 നമ്പർ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ന്യൂസ്റ്റാറിന്റെ ഒലവക്കോട് ബ്രാഞ്ചാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. ന്യൂസ്റ്റാറിന് മേട്ടുപ്പാളയം സ്ട്രീറ്റ്, സ്റ്റേഡിയം, ഒലവക്കോട്, ടൗൺ സ്റ്റാൻഡ് എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളുണ്ട്.
ഒന്നാം സമ്മാനം ഒരുകോടി വീതം അഞ്ചുപേർക്ക് ലഭിച്ചു.