പട്ടാമ്പി:പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ
കുലുക്കല്ലൂർ, കൊപ്പം, നാഗലശ്ശേരി പഞ്ചായത്തുകളിലാണ് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്
ഈ പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അവശ്യസാധനങ്ങളുടെ വില്പന നടത്തുന്ന കടകൾക്കു മാത്രം പ്രവർത്തനാനുമതിയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി പരിഗണിച്ച് ഇന്നു മുതൽ 18 വരെ നിലനിൽക്കുന്ന നിയന്ത്രണങ്ങളാണിത്