കോവിഡ് മൂലം മരണപ്പെട്ടയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് കർമ്മങ്ങൾ ചെയ്യുന്നതിന് സർക്കാർ ഇളവുകൾ ഏർപ്പെടുത്തിയതായി ജൂൺ 30 ന് ഒരു പ്രമുഖ പത്രത്തിൻ്റെ ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് നടത്തുന്ന വിവാഹത്തിന് പങ്കെടുക്കുന്ന നിശ്ചിത ആളുകൾക്ക് ഹാളുകളിൽ ഭക്ഷണം വിളമ്പുന്നതിന് അനുമതി നിഷേധിക്കുമ്പോൾ…, ഈ മേഖലയുമായി ബന്ധപ്പെട്ടു പണിയെടുക്കുന്ന പന്തൽ, ഡെക്കറേഷൻ, പാചകം തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടു ജീവിക്കുന്ന ഏവരേയും ദുരിതത്തിൽ നിന്നും കരകയറ്റുവാൻ ഹാളുകളിൽ ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകുന്നതിനും മറ്റും ഇളവുകൾ ലഭിക്കുന്നത് ഇനി എന്നാണ് എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഓരോ തൊഴിലാളികളും. നിത്യേനയുള്ള ഭാരിച്ച ചിലവുകൾക്ക് ബാദ്ധ്യതയേറിയതിനാൽ രണ്ടുവർഷമായി കോഴിക്കട നടത്തിയിരുന്ന തിരുവനന്തപുരം ജില്ലയിലെ ഒരു സൗണ്ട് സർവ്വീസ് ഉടമ മായാലൈറ്റ് & സൗണ്ട് ഉടമ നിർമ്മൽ ചന്ദ്രൻ ആത്മഹത്യ ചെയ്ത ഈ സാഹചര്യത്തിൽ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതത്തിന് കരുത്തേകുവാൻ കല്യാണ മണ്ഡപങ്ങളിലും, ഹാളുകളിലും നടത്തുന്ന പരിപാടികൾക്കും, ഭക്ഷണം വിളമ്പുന്നതിന് അനുമതി നിഷേധിച്ചിരുന്നതു പിൻവലിക്കാനും സർക്കാർ സന്മസ്സു കാട്ടിയാൽ പല കുടുബങ്ങളും അനാഥരാവില്ലയെന്ന പ്രതീക്ഷയോടെ… ഒരു പറ്റം തൊഴിൽ രഹിതരായ തൊഴിലാളികൾ.