നെല്ലിയാമ്പതി :കണ്ടൈൻമെന്റ് സോണിലെ നിർദ്ദേശങ്ങൾ മാനിക്കാതെ നെല്ലിയാമ്പതി നിവാസികൾ.തോട്ടം തൊഴിലാളികളും അഥിതി തൊഴിലാളികളും തിങ്ങി പാർക്കുന്ന മലയോര മേഖലയായ നെല്ലിയാമ്പതിയിൽ കഴിഞ്ഞ രണ്ടു മാസമായി കോവിഡ് രോഗികൾ വർധിച്ചു വരികയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം കൂടിയ വാർഡുകളെ കണ്ടൈൻമെന്റ് സോൺ ആക്കുവാൻ കളക്ടർ നിർദ്ദേശം നൽകുകയുമുണ്ടായി. എന്നാൽ കണ്ടൈൻമെന്റ് സോണിൽ ബന്ധപ്പെട്ട അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തതിനാൽ അവിടുത്തെ ജനങ്ങൾ മറ്റു സ്ഥലങ്ങളിൽ എത്തുകയും കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാൻ എത്തുന്നതും എല്ലാം പൊതു ജനങ്ങൾകിടയിൽ കോവിഡ് ഭീതി വർധിപ്പിക്കുന്നു.കണ്ടൈൻമെന്റ് സോണിൽ നിന്നും വന്നവർക്ക് വാക്‌സിനേഷൻ നൽകിയത് ആശുപത്രി പരിസരത്ത് ചെറിയ പ്രശ്നം ഉണ്ടാകുകയും ചെയ്തു. കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള ജനങ്ങൾ പുറത്തിറങ്ങുന്നതിനെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാവുന്നില്ല എന്ന അഭിപ്രായവും പൊതു ജനങ്ങൾക്കിടയിൽ വ്യാപകമായ പരാതി കൂടിയാണ്. ഈ പ്രശനത്തിൽ അടിയന്തിരമായി കലക്ടർ ഇടപെണമെന്ന ആവശ്യവും പൊതു ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്.









