അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്.
സംസ്ഥാന എക്സൈസ് ഇൻറലിജൻസിൻറെ നേതൃത്വത്തിൽ പാലക്കാട് ആലത്തൂരിൽ വ്യാജമദ്യ കേന്ദ്രം കണ്ടെത്തിയ സംഭവത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ജോയിൻറ് എക്സൈസ് കമ്മീഷണർ നെൽസനാണ് അന്വേഷണ ചുമതല.
സ്പിരിറ്റ് കലക്ക് വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു.










