ചരക്കുലോറിയിൽ മാഹിയിൽ നിന്നു മദ്യം കടത്തിയ 2 പേർ പിടിയിൽ. എഴക്കാട് വടക്കേകളം പൊട്ടിരായിൽ വിപിൻ (30), കല്ലടിക്കോട് ചുങ്കം കണ്ണനാട് വീട്ടിൽ ബിജു (39) എന്നിവരാണു പിടിയിലായത്. എക്സൈസ് പാലക്കാട് ഐബിയും പറളി റേഞ്ചും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലോറിയിൽ 60 കുപ്പികളിലായി 44 ലീറ്റർ മദ്യം ഉണ്ടായിരുന്നു. ബിജു മാഹിയിലെ ബവ്റിജസ് ജീവനക്കാരൻ ആണ്. ലോറി ഡ്രൈവറായ വിപിൻ ചരക്കു കൊണ്ടുപോയി തിരികെ വരുമ്പോൾ മാഹിയിൽ നിന്നു സ്ഥിരമായി മദ്യം കടത്താറുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.