മദ്യ വിരുദ്ധ നിലപാടുള്ള സ്ഥാനാ ത്ഥികൾക്ക് മാത്രം പിന്തുണ അഴിമതിയില്ലാത്ത മദ്യ വിരുദ്ധ നിലപാടുള്ള സ്വഭാവ മഹിമയുള്ള സ്ഥാനാ ത്ഥികളെ മാത്രമെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കൂവെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി പാലക്കാട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജന: കൺവീനർ റയ്മണ്ട് ആന്റണി . കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ, സന്തോഷ് മലമ്പുഴ, എം.കൃഷ്ണാർജ്ജുനൻ, കെ.എം. കുമാരൻ ചിറക്കാട്, കൊട്ടേക്കാട് വേലായുധൻ, എസ്.ശശീന്ദ്രൻ നായർ, എം. അഖിലേഷ് കുമാർ, ടി.എം.സെയ്ത് മുഹമ്മദ്, എം.അബൂബക്കർ എന്നിവർ പ്രസംഗിച്ചു. എ.കെ. സുൽത്താൻ . മൊ:9447621686. പാലക്കാട്, 05.12.2020.