ആയിരക്കണക്കിന്കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
—- ജോസ് ചാലയ്ക്കൽ —
പാലക്കാട്: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് വിദ്യാരംഭം നടത്തി.ഗുരുനാഥൻ നാവിൽ” അ” എന്ന ആദ്യാക്ഷരം എഴുതി .തുടർന്ന് കുരുന്നുകളുടെ കുഞ്ഞികൈയ്യിലെ ചൂണ്ടു വിരൽ പിടിച്ച് അരിയും തുളസിയിലയുമിട്ട തട്ടിൽ ഹരിശ്രീ ഗണപതായേ നമ: എന്ന് എഴുതിച്ച് ഹരിശ്രീ കുറിച്ചു.
വിവിധ ക്ഷേത്രങ്ങൾ;തറവാട്ടുവീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു എഴുത്തിനിരുത്ത് ഉണ്ടായിരുന്നത്.നവരാത്രിയോടനുബന്ധിച്ച് വീടുകളിൽ ബൊമ്മകൊ ലൂവുംക്ഷേത്രങ്ങളിൽ പൂജകളും കലാപരിപാടികളും ഉണ്ടായിരുന്നു.കലാകാരന്മാരുടേയും കലാകാരികളുടേയും അരങ്ങേറ്റവും നവമി ദിവസം ആയുധപൂജകളും ഉണ്ടായി.
ഫോട്ടോ: കുരുന്നിന് ഹരിശ്രീ എഴുതിക്കു