ലേലം 27 ന്
പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്ക് മരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കാന്‍ ഒക്ടോബര്‍ 27-ന് രാവിലെ 11 ന് ഹോസ്റ്റല്‍ ഓഫീസ് പരിസരത്ത് ലേലം നടക്കും. ഫോണ്‍ – 0491 2577290.
ലേലം 18 ന്
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന് കീഴിലുള്ള പാലക്കാട്- പെരിന്തല്‍മണ്ണ റോഡ്, എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റോഡ്, പത്തിരിപ്പാല – കോങ്ങാട് റോഡ്, പാലക്കാട് പൊള്ളാച്ചി റോഡ് എന്നിവയുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. താല്പര്യമുള്ളവര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, പാലക്കാട് എന്ന പേരിലെടുത്ത ഡി.ഡി സഹിതമുള്ള ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 16 വൈകിട്ട് നാലിനകം ലഭ്യമാക്കണം.
മരം ലേലം 27 ന്
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ മാഞ്ചിയം, അക്വേഷ്യ ഇനത്തിലുള്ള 151 മരങ്ങള്‍ ഓപ്പറേഷന്‍ ജന്മഭൂമി പദ്ധതിയുമായി അനുബന്ധിച്ച് ഒക്ടോബര്‍ 27 ന് രാവിലെ 10 ന് പോലീസ് ക്യാമ്പില്‍ ലേലം ചെയ്യും. 10700 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ, മുട്ടിക്കുളങ്ങര കെ.എ.പി 2 ബറ്റാലിയന്‍ കമാണ്ടന്റിന്റെ പേരില്‍ നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 26 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0491 2555191.
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ ക്വാര്‍ട്ടേഴ്‌സുകളുടെ വലതു ഭാഗത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന പഞ്ഞിമരം ഒക്ടോബര്‍ 27 ന് രാവിലെ 10:30 ന് പോലീസ് ക്യാമ്പില്‍ ലേലം ചെയ്യും. 200 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ, മുട്ടിക്കുളങ്ങര കെ.എ.പി 2 ബറ്റാലിയന്‍ കമാണ്ടന്റിന്റെ പേരില്‍ നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 26 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0491 2555191.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ലഘു ഭക്ഷണശാല, സോഫ്റ്റ് ഡ്രിങ്ക്‌സ് സ്റ്റാള്‍ എന്നിവ മൂന്നു വര്‍ഷത്തേക്ക് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. നിരദ്രവ്യം 1000 രൂപ. ക്വട്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി ഡിവിഷന്‍ നം.1, കാഞ്ഞിരപ്പുഴ വിലാസത്തില്‍ തപാലില്‍ ഒക്ടോബര്‍ 18 ന് രാവിലെ 11:30 വരെ സ്വീകരിക്കും. ക്വട്ടേഷന്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. ഫോണ്‍: 8547451363.
ലേലം
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് വേണ്ടി കഞ്ചിക്കോട് വ്യവസായമേഖലയില്‍ അനുവദിച്ച 11 ഏക്കര്‍ സ്ഥലത്തെ 159 മരങ്ങള്‍ മുറിക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 13 ന് രാവിലെ 11 ന് കഞ്ചിക്കോട് പാമ്പാംപള്ളം കനാല്‍ പിരിവിലെ കെ.എസ്.ഐ.ഡി.സിയുടെ ഓഫീസില്‍ ലേലം നടക്കും.