മരം ലേലം
പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നോളജ് സെന്റര്‍ നിര്‍മ്മാണ സ്ഥലത്തെ രണ്ട് മഴമരങ്ങള്‍ നാളെ (ഡിസംബര്‍ 18) ഉച്ചയ്ക്ക് 2.30 ന് കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം 2. 30 നകം 500 രൂപ നിരതദ്രവ്യം അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491-2576773.
ലേലം
വില്‍പ്പന നികുതി കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ കൃഷ്ണരാജിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട്-3 വില്ലേജിലെ .0119 ഹെക്ടര്‍ പുരയിടം ഡിസംബര്‍ 29 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് തഹസില്‍ദാര്‍(ആര്.ആര്) അറിയിച്ചു. ഫോണ്‍ :0491-2505955
കശുവണ്ടി ലേലം
പാലക്കാട് ഫോറസ്റ്റ് ഡിവിഷന് ഒലവക്കോട് റേഞ്ചിലെ കശുമാവിന് തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ജനുവരി 12 ന് ഉച്ചയ്ക്ക് 3 നു ലേലം നടക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒരുമണിവരെ ഓഫീസില്‍ നിന്ന് ഫോറം ലഭിക്കും. പൂരിപ്പിച്ച മുദ്രവെച്ച ദര്‍ഘാസുകള്‍ ഉച്ചയ്ക്ക് രണ്ടിനകം തിരികെ സമര്‍പ്പിക്കണം.