സവർണ സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന് (ബുധൻ)
പാലക്കാട്: ദലിത്, മുസ് ലിം, ഈഴവ, ഒ.ബി.സി തുടങ്ങിയ സംവരണ സമുദായങ്ങളെ വഞ്ചിച്ച് സവർണ സംവരണം നടപ്പിലാക്കുന്ന ഇടതു സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ബുധനാഴ്ച ജില്ലയിലെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഭരണഘടന മുന്നോട്ടു വെക്കുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കുകയെന്ന സംഘ്പരിവാർ അജണ്ട അവരേക്കാൾ തിടുക്കത്തിൽ നടപ്പിൽ വരുത്താൻ ഇടതു സർക്കാർ മുൻകൈയെടുക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.