പാലക്കാട്നിയമസഭാതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ വെള്ളിയാഴ്ച എൽഡിഎഫ് വിജയദിനം സംഘടിപ്പിക്കും. ജനപക്ഷ-വികസന നയങ്ങൾക്ക് അംഗീകാരവും വിശ്വാസവും നൽകുന്നതാണ് ഈ വിജയം. കോവിഡ് സാഹചര്യത്തിൽ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കണം. വെെകിട്ട് ഏഴിന് വീടുകൾക്കുമുന്നിൽ ദീപംതെളിയിച്ച് മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന് എൽഡിഎഫ് കൺവീനർ വി ചാമുണ്ണി അഭ്യർഥിച്ചു.