നെന്മാറ പഞ്ചായത്ത് ആറാം വാർഡിൽ ചെന്നക്കലായ പ്രദേശത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുവാൻ നെന്മാറ പഞ്ചായത്ത് ആറാം വാർഡിൽ ചെന്നക്കാലായയിൽ ഒരു പറ്റം BJP പ്രവർത്തകർ നേതൃത്വം നൽകുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരുകയും കൂട്ടായ്മയായ ശാസ്താ ഗ്രൂപ്പ് എന്ന സംഘം അവരുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് ഭൂമി നെന്മാറ പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി എന്നിവർക്ക് നെന്മാറ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറി. വാർഡ് മെമ്പർ പി.സുഭജ സ്വാഗതവും, വൈസ് പ്രസിഡൻ്റ് സി.പ്രകാശൻ അദ്ധ്യക്ഷതയും വഹിച്ച പ്രസ്തുത ചടങ്ങിൻ്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രബിതജയൻ നിർവ്വഹിച്ചു വാർഡ് മെമ്പർമാരായ ചന്ദ്രൻ, മോഹനൻ. പി.ജയശ്രീ, രാധാകൃഷ്ണൻ, ജയൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷിബു പേഴുംപാറ, കർഷകമോർച്ച നിയോജക മണ്ഡലം സെക്രട്ടറി സുജിതേട്ടത്തിൽ , ബി.മുരളി എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ നന്ദി അറിയിച്ചു. നെന്മാറ പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി ഇതായിരിക്കുമെന്ന് ഭരണ സമിതി അറിയിച്ചു.