ഒറ്റപ്പാലം: കോവിഡ് പരിശോധനയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒറ്റപ്പാലം നഗരഹൃദയത്തിലെ സ്വകാര്യ ലാബ്. ദിവസേന നിരവധി ആളുകൾ ആന്റിജൻ ടെസ്റ്റിനും, ആർ.ടി.പി. സി.ആർ ടെസ്റ്റിനും എത്തുന്ന ഇവിടെ വരുന്നവർക്ക് സുരക്ഷിതമായി നിൽക്കുവാനോ, ഇരിക്കുവാനോ ഇടമില്ല. റോഡ് സൈഡിലും, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ സൈഡുകളിലും മറ്റുമാണ് ടെസ്റ്റിന്റെ റിസൽട്ടിനായി ആളുകൾ കാത്തുനിൽക്കുന്നത്… നിരവധിയാളുകൾ ഇവിടുന്ന് പോസിറ്റീവ് ആകുന്നുണ്ട് എന്നാൽ റിസൾട്ട് വരുന്നത് വരെ ഇവർ സമീപത്തെ കടകളിലും മറ്റും കയറി ഇറങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും . ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികാരികളും ഇവിടെ ഒരു നിയന്ത്രണം വച്ചില്ലെങ്കിൽ… ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് നാട്ടുകാരും, സമീപത്തെ കച്ചവടസ്ഥാപനങ്ങൾ ആളുകളും ആവശ്യപ്പെടുന്നത്. ടെസ്റ്റുകൾ എടുക്കാൻ വരുന്ന ആളുകൾക്ക് ലാബിന്റെ മുൻവശത്ത് തന്നെ ഇരിക്കുവാനുള്ള സൗകര്യമൊരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.