മണ്ണാർക്കാട്: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി ഓൺലൈനിൽ യോഗം ചേർന്നു.
മണ്ഡലം പ്രസിഡന്റ് എം. രമേഷ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബുകോട്ടയിൽ മുഖ്യ പ്രഭാഷണം നടത്തി. ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമ്പോൾ വ്യാപാരികൾക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാൻ ഗവൺമെൻറ് അടിയന്തര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.