വഴിയോര കച്ചവടം നിയന്ത്രണ വിധേയമാക്കുക
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർദ്ദേശിക്കുന്ന നിബന്ധനകളും ലൈസെൻസുകളും പാലിച്ചു കൊണ്ട് നടത്തുന്ന കച്ചവട സ്ഥാപനങ്ങൾക്കു മുന്നിൽ യാതൊരു നിയന്ത്രണമില്ലാതെ എല്ലാ വിധ സാധനകൾക്കും ബേക്കറി മുതൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വരെ) വില്പന നടത്തുന്നത് ഒരു വിധ ലൈസൻസോ, ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളോ പാലിക്കാതെയാണ്. ഇതുമൂലം ലൈസൻസുള്ള കച്ചവട സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. വഴിയോര കച്ചവടത്തെ പാടെ ഇല്ലാതാകുകയെന്നല്ല ഞങ്ങളുടെ ആവശ്യം, മറിച്ച് പ്രതേക സ്ഥലങ്ങൾ തിരിച്ചു വഴിയോര കച്ചവടം നിയന്ത്രണ വിധേയമാക്കുവാൻ ജില്ലാ ഭരണ കൂടം നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലക്കാട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തിൽ ഏകദിന സത്യഗ്രഹ സമരം നടത്തി. സമരം സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. കെ. എം. ലെനിൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. മനോജ് അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എം. അനന്തൻ സ്വാഗതം പറഞ്ഞു. ജില്ലാ നേതാക്കളായ ശ്രി. എൻ. സുകുമാരൻ, എം. ബഷീർ, എം. വി. ദയാനന്ദൻ, വി. മണികണ്ഠൻ, എ വി മുഹമ്മദ്, എ. ബാലകൃഷ്ണൻ, കെ. പ്രഭാകരൻ, സുനിൽകുമാർ, ജിജി.പി. മാഞ്ഞൂരാൻ തുടങ്ങിയവർ സംസാരിച്ചു. A. അബ്ദുൽ അസ്സിസ്സ് നന്ദി പറഞ്ഞു, തുടർന്ന് ജില്ലാ കളക്ടർക്ക് നിവേദനം കൊടുത്തു.