കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം ജോബി. വി. ചുങ്കത്ത് ഉൽഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം ജോബീസ് മാളിൽ വെച്ച് നടന്നു.
2021 – 23 കാലയളവിലേക്ക് സംസ്ഥാന കമ്മറ്റി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏപ്രിൽ ഒന്ന് മുതൽ ജില്ലയിലെ 150 യൂണിറ്റുകളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ ആക്രമിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട വ്യക്തികൾ സംഘടനയുടെ പേരിൽ നടത്തുന്ന തിരഞ്ഞെടുപ്പുകൾക്ക് അംഗീകാരമില്ലാത്തതിനാൽ യൂണിറ്റിലെ അംഗങ്ങൾ ജാഗരൂകരാകണമെന്ന് യോഗം ഉൽഘാടനം ചെയ്ത സംസ്ഥാന സെകട്ടറിയേറ്റംഗവും ജില്ലാ രഷാധികാരിയുമായ ജോബി . വി ചുങ്കത്ത് പറഞ്ഞു.
ജി.എസ്. ടി നിയമത്തിന്റെ പേരിൽ നടക്കുന്ന വ്യാപാര ദ്രോഹ നടപടികൾ അവസാനിപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വായ്പകളിലെ തിരിച്ചടവിന്റെ കാലതാമസത്തിന്റെ പേരിൽ ബാങ്ക് നടപടികൾക്കായി സുപ്രീം കോടതി അനുമതി നൽകിയത് യോഗം അപലപിച്ചു.
പരിസ്ഥിതി ലോല പ്രദേശ നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും സർക്കാരുകൾ പിൻതിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്.സിംപ്സൺ, ട്രഷറർ എം.ഉണ്ണികൃഷ്ണൻ , വനിതാവിംഗ് സംസ്ഥാന വൈ.പ്രസിഡന്റ് റോഷ്ന ഹുസയിൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ലത്തീഫ് ഒറ്റപ്പാലം എന്നിവർ പ്രസംഗിച്ചു.