തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
കല്ലടിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതികല്ലടിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.കല്ലടിക്കോട്ചുങ്കം വ്യാപാര ഭവനിൽ നടന്ന പരിപാടികേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.പ്രതിസന്ധിയുടെ കാലത്തുംനാടിന്റെ വികസനത്തിലും ഉന്നമനത്തിലുംപൊതു സമൂഹത്തിനൊപ്പംനിൽക്കാൻവ്യാപാരികൾക്ക് കഴിയുന്നത് സാമൂഹ്യസേവനം ഉത്തരവാദിത്തമായികാണുന്നതിനാലാണെന്ന് ബാബുകോട്ടയിൽ പറഞ്ഞു.എൻ.എം.അബൂബക്കർ സിദ്ധീഖ് അധ്യക്ഷനായി.പഞ്ചായത്ത് ബ്ലോക്ക് തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സാരഥികളെയും ചടങ്ങിൽ അനുമോദിച്ചു.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ,കോമളകുമാരി,സി.കെ.ജയശ്രീ,ബീന ചന്ദ്രകുമാർ,വി.എസ്.സെയ്തുമുഹമ്മദ്,അബ്ദുള്ളക്കുട്ടി,തുടങ്ങിയവർ പ്രസംഗിച്ചു.എംഎൽഎ വിജയദാസിന്റെ വിയോഗത്തിൽനവാസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയൂണിറ്റ് ജനറൽ സെക്രെട്ടറികെ.മുരളികുമാർ സ്വാഗതവും യൂണിറ്റ്ട്രഷറർപി.കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതികല്ലടിക്കോട് യൂണിറ്റിന്റെ ജനപ്രതിനിധികൾക്കുള്ള സ്വീകരണം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു