കര്‍ഷക സമരം മുന്നോട്ട്
സംയുക്ത കര്‍ഷക സമിതി നേതൃത്വത്തിൽ അഞ്ച് വിളക്കിന് സമീപം നടക്കുന്ന കർഷക സത്യഗ്രഹം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
കർഷകദ്രോഹ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജില്ലയിൽ 11 ദിവസമായി നടക്കുന്ന സംയുക്ത കർഷകസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം ആവേശത്തോടെ മുന്നോട്ട്. സമരം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ എൻ രവീന്ദ്രൻ അധ്യക്ഷനായി. ടി മണികണ്ഠൻ സ്വാഗതം പറഞ്ഞു. സംയുക്ത കർഷകസമിതി ജില്ലാ ചെയർമാൻ ജോസ് മാത്യൂസ്, എ എസ് ശിവദാസ്, എം നാരായണനുണ്ണി എന്നിവർ സംസാരിച്ചു.
സമരകേന്ദ്രത്തിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ജോസ് മാത്യൂസ് ആമുഖം വായിച്ചു കൊടുത്തു