വടക്കഞ്ചേരി: മഴക്കാലത്തിനു മുന്നേ തുരങ്കപ്പാത തുറക്കാനുള്ള സാധ്യത മങ്ങിയതോടെ ക്ഷേത്രം വഴി നിലവിലുള്ള റോഡ് വീതി കൂട്ടുന്ന പ്രവൃത്തി തുടങ്ങി. നേരത്തെ പവർ ഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിച്ചിട്ടുള്ള വലത് ഭാഗത്താണ് വീതി കൂട്ടി മെറ്റൽ നിരത്തുന്ന പണി നടക്കുന്നത്. റോഡിൽ ഏതെങ്കിലും വാഹനം കേട് വന്ന് കിടന്നാലും വാഹന കുരുക്ക് ഒഴിവാക്കാനാണിത്.
കിഴക്കഞ്ചേരി പുതിയ ഓക്സിജൻ പ്ലാന്റ് വന്നതിനാൽ ഇനി ഓക്സിജൻ സിലിണ്ടറിന്റെ നീക്കം സുഗമമാക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം തുടരുന്നതിനാൽ ഗൗരവമേറിയ ഇത്തരം വിഷയങ്ങൾക്ക് മുൻഗണന നൽകിയാണ് തുരങ്കപ്പാത തുറക്കാൻ കാത്ത് നിൽക്കാതെയുള്ള പ്രവൃത്തികൾ നടത്തുന്നത്.
കുതിരാനിലെ നിലവിലുള്ള പാത വർഷങ്ങൾക്കു മുന്പേ വീതി കൂട്ടി ഗതാഗത സൗകര്യമൊരുക്കിയിരുന്നെങ്കിൽ കുതിരാനിലെ കുരുക്ക് ഒഴിവാക്കാമായിരുന്നു.









