കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിയുടെ തിരുനാളായ കുമ്മാട്ടി ആഘോഷം ചൊവ്വാഴ്ച. തിങ്കളാഴ്ച കണ്യാർ കൊള്ളലോടെ ഉത്സവത്തിന് തുടക്കമായി. പൂജയ്ക്കുശേഷം വടക്കേത്തറ, തെക്കേത്തറ, കിഴക്കതേതറ ദേശക്കാർ പൂക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന് മുന്നിലും കോവിലത്തും പടിക്കലും മുളകൾ നാട്ടി.