അനുശോചിച്ചു.
പുതു പെരിയാരം: കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ സമഗ്ര എഡ്യൂക്കേഷൻ സൊസൈറ്റി അനുശോചിച്ചു.പരിസ്ഥിതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹത് വ്യക്തിയായിരുന്നു സുഗതകുമാരിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോ വിഡ് മാനദണ്ഡങ്ങളോടെ നടത്തിയ യോഗത്തിൽ പ്രസിഡൻറ് സണ്ണി മണ്ഡപത്തികുന്നേൽ അദ്ധ്യക്ഷനായി.സെക്രട്ടറി ജോസ് ചാലക്കൽ, ട്രഷറർ രാധാകൃഷ്ണൻ മുണ്ടൂർ, ശുഭലക്ഷ്മി, ഗോപി കണ്ണാടി എന്നിവർ പ്രസംഗിച്ചു.