ഇന്ത്യൻ സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടത് കേരളത്തെ: കനയ്യകുമാർ
മണ്ണാർക്കാട് : പൊള്ളയായ വികസനവാദം ഉയർത്തുന്ന ഗുജറാത്തിനെയല്ല സമസ്തമേഖലകളിലും മുന്നിലുള്ള കേരളത്തെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാർ. എൽ ഡി എഫ് സ്ഥാനാർത്ഥി കെ പി സുരേഷ് രാജിന്റെ അലനല്ലൂർ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. വികസനം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ സമസ്ത മേഖലയിലും കേരളം മുന്നിലാണ്. എൽ ഡി എഫ് സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
വേദിയിൽ “പോ മോനെ മോദി” യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കനയ്യകുമാർ ആക്ഷേപിക്കുകയും ചെയ്തു. ചടങ്ങിന് കെ രവികുമാർ അധ്യക്ഷനായി. പി കെ ശശി, കെ. എ. സുദർശനകുമാർ, ഗിരിജ സുരേന്ദ്രൻ, യു. ടി. രാമകൃഷ്ണൻ, എൽ ഡി എഫ് സ്ഥാനാർത്ഥി കെ പി സുരേഷ് രാജ് തുടങ്ങിയവർ സംസാരിച്ചു.