പാലക്കാട്:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ സ മീപനങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.മുസ് ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു.ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവത്തിൽ ജില്ലയിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായിട്ടും സർക്കാർ പുലർത്തുന്ന നിസ്സംഗത കുട്ടികളോടു ള്ള വെല്ലുവിളിയാണെന്ന് അ ദ്ദേഹം അഭിപ്രായപ്പെട്ടു.മുഴുവൻ പത്താം ക്ലാസ്സ് വിജയികൾക്കും തുടർപഠനത്തിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുക,ഒഴിഞ്ഞുകിടക്കുന്ന പ്രധാനാധ്യാപക,അധ്യാപക തസ്തികകൾ ഉടൻ നികത്തുക, ഡിജിറ്റൽ ഡിവൈസുകൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ മുഖേന ലഭ്യമാക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകതുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.കെ. എസ്.ടി.യു റവന്യൂ ജില്ലാ സെക്രട്ടറി പി. സുൽഫിക്കറലി അധ്യക്ഷനായി.വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എം.കെ.സൈത് ഇബ്രാഹിം, ട്രഷറർ ടി.എം. സ്വാലിഹ്, എ. എസ്.അബ്ദുസലാം സലഫി, ടി.കെ.ഷുക്കൂർ,ടി.ഹൈദർ അലി,ജിബിൻ ജോസഫ്, കെ.എച്ച്.സുബൈർ പ്രസംഗിച്ചു.മണ്ണാർക്കാട് ഡി.ഇ.ഒ ഓഫീസിന് മുന്നിൽ കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോടും ഒറ്റപ്പാലത്ത് നഗരസഭ മുൻ ഉപാധ്യക്ഷൻ പി.എം.എ.ജലീലും ഉദ്ഘാടനം ചെയ്തു.