‘ഹൃദയ മുദ്ര’ കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി
ആലത്തൂര്‍: കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോവിഡ് പുനരധിവാസ പദ്ധതിയായ ‘ഹൃദയ മുദ്ര 2021’ ഭാഗമായി ആലത്തൂർ ഉപജില്ലയിൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വെങ്ങന്നൂർ ഗവ.എല്‍.പി സ്കൂളിൽ സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ആലത്തൂർ മണ്ഡലം പ്രസിഡൻ്റ് ഷെരീഫ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം
സബ് ജില്ല പ്രസിഡന്‍റ് ഷൗക്കത്തലി അധ്യക്ഷനായി.
ആലത്തൂർ പഞ്ചായത്തംഗം എം അബ്ദുൽ കലാം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ പ്രധാനധ്യാപിക ജയശ്രീക്ക് കൈമാറി. ആലത്തൂർ പഞ്ചായത്ത് പതിനാറാം വാർഡംഗം റംല ഉസ്മാന്‍, സംഘടന ആലത്തൂർ സബ് ജില്ല സെക്രട്ടറി സൽമ,
പി.ടി.എ പ്രസിഡൻ്റ് ഷെമീർ, ഫ്രേറ്റേണിറ്റി മൂവ്മെൻ്റ് ആലത്തൂർ ഏരിയ പ്രസിഡൻ്റ് മൻസൂർ,
സുനീത എന്നിവര്‍ സംസാരിച്ചു.










