സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മികവുകൾ പ്രചരിപ്പിക്കാൻ മുഴുവൻ അദ്ധ്യാപകരും മുന്നിട്ടിറങ്ങാൻ കെ എസ് ടി എ പല്ലശ്ശന ബ്രാഞ്ച് സമ്മേളനം അഭ്യർത്ഥിച്ചു.
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.പ്രസിഡണ്ട് ടി.ഇ.ഷൈമയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ.നൗഷാദലി ഉദ്ഘാടനം ചെയ്തു.കെ.രാംദാസ് പ്രവർത്തന റിപ്പോർട്ടും എം.ടിൻറുവരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജോസഫ് ചാക്കോ, എ.ഹാറൂൺ, ബി.പത്മകുമാർ, കെ.വി.ബിനുസാജ്, പി.വി.അനിത, വി.ജെ. രേഖ, എം.രജീഷ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം.ടിൻറു (പ്രസിഡണ്ട് ) ഗിരിജ, പി.വി.അനിത (വൈസ് പ്രസിഡണ്ടുമാർ) കെ.രാംദാസ് (സെക്രട്ടറി) പ്രീത, ഷീജാദാസ് (ജോ: സെക്രട്ടറിമാർ) വി.ജെ.രേഖ (ട്രഷറർ) എന്നിവരടങ്ങിയ പതിനഞ്ചംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.