വാർഷിക സമ്മേളനം
KSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം നെന്മാറ RGMM ഹാളിൽ വെച്ച് നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ .നാരായണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. P. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ R. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും വി.ശബരിനാഥൻ റിപ്പോർട്ടും R. പ്രഭാകരൻ വരവുചിലവു കണക്കും അവതരിപ്പിച്ചു. യോഗത്തിൽ കെ.രാമനാഥൻ , ശിവരാമൻ , വിജയൻ പ്രജിത് , സജീവൻ എന്നിവർ ആശംസ നേർന്നു. മുഹമ്മദ് ഹനീഫ മാസ്റ്റർ ,നാരായണൻ മാസ്റ്റർ , എം.പരമേശ്വരൻ നായർ , പി.സുബ്രഹ്മണ്യൻ എന്നിവരെ ആദരിച്ചു. മുരളി മാസ്റ്റർ നന്ദി രേഖപ്പെടുത്തി. ആരോഗ്യ ചികിത്സ പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും
പെൻഷൻ , ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ അനുവദിച്ചതു് എത്രയും പെട്ടെന്ന് നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് : P. സുബ്രഹ്മണ്യൻ
വൈസ് പ്രസിഡണ്ട് : N. വെള്ളക്കുട്ടി, K.A. റോസ്സി , N. മുരളീധരൻ മാസ്റ്റർ
സെക്രട്ടറി : വി. ശബരിനാഥൻ
ജോയിന്റ് സെക്രട്ടറി : മണിദാസ് , M , രാധാകൃഷ്ണൻ , K. രാധാകൃഷ്ണൻ
ട്രഷറർ : K. പ്രഭാകരൻ.എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.