-+
പാലക്കാട്
ക്രിസ്മസ്–-പുതുവത്സര യാത്രയ്ക്കായി കെഎസ്ആർടിസി ബംഗളൂരു, സ്പെഷ്യൽ ബസുകൾ ജനുവരി മൂന്നുവരെ ബസുകൾ സർവീസ് നടത്തും.
ബംഗളൂരു–-തൃശൂർ, ബംഗളൂരു–-എറണാകുളം, ബംഗളൂരു–-തിരുവനന്തപുരം, ബംഗളൂരു– കോട്ടയം സർവീസും തിരികെയും നടത്തും. പാലക്കാട് വഴിയാണ് ഈ ബസുകൾ സർവീസ് നടത്തുക. എല്ലാം സൂപ്പർ ഡീലക്സ് ബസുകളാണ്.
കൂടുതൽ ആഭ്യന്തര സർവീസും ആരംഭിക്കും. കോവിഡിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസ് സർവീസ് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടി പുരോഗതിയിലാണ്. പരമാവധി ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കും. ജനുവരി ആദ്യം മുഴുവൻ സർവീസും പഴയ നിലയിലെത്തും. അന്തർ സംസ്ഥാന ബസ് സർവീസുകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല.