പാലക്കാട്
ലോക്ഡൗണിൽ ഇളവ് നിലവിൽ വരുന്നതിനാൽ വ്യാഴാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. കൊല്ലങ്കോട് –-പാലക്കാട്, കൊഴിഞ്ഞാമ്പാറ–-ചിറ്റൂർ, പാലക്കാട്–-വാളയാർ റൂട്ടുകളിൽ രണ്ട് വീതം സർവീസാണ് നടത്തുക.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പാലക്കാട്–-തൃശൂർ, പാലക്കാട്–കോഴിക്കോട്, പാലക്കാട്–-ഗുരുവായൂർ റൂട്ടിൽ അരമണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. പാലക്കാട് കെഎസ്ആർടിസി സ്റ്റാർഡിൽനിന്ന് ദീർഘദൂര സർവീസുകളും സമയവും ചുവടെ.
രാവിലെ ആറ്–-കോട്ടയം, 6.30–എറണാകുളം, 7.30–- കോട്ടയം വഴി തിരുവനന്തപുരം, 8.30–എറണാകുളംവഴി തിരുവനന്തപുരം, 10.30ന് കോട്ടയം, പകൽ 11ന് എറണാകുളംവഴി തിരുവനന്തപുരം, 11.30ന്- എറണാകുളംവഴി തിരുവനന്തപുരം, പകൽ 12.30, ഒന്ന്, 2.30, മൂന്ന്–-കോട്ടയം, രാത്രി ഏഴിന് കോട്ടയംവഴി തിരുവനന്തപുരം, 8.30ന് എറണാകുളംവഴി തിരുവനന്തപുരം, 10.30ന്- കോട്ടയംവഴി തിരുവനന്തപുരം










