കെ എസ് ആര് ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്കി
പാലക്കാട്: കെ എസ് ആര്‍ടിസി ജീവനക്കാരന്റെ പത്തുവര്‍ഷമായി നിഷേധിക്കപ്പെട്ട ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണ മെന്നതുള്പ്പടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ എസ് ടി എംപ്ലോയീസ് സംഘ് ഫെബ്രുവരി 23 ന് നടത്താന്‍ തീരുമാനിച്ച പണിമുടക്ക് നോട്ടീസ് എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നൽകുന്നതിൻ്റെ ഭാഗമായി
രാവിലെ പാലക്കാട് ഡിപ്പോയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ എ ടി ഒ ക്ക് പണിമുടക്ക് നോട്ടീസ് നല്കി. തുടര്‍ന്ന് നടത്തിയ വിശദീകരണം യോഗം സംസ്ഥാന സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്വകാര്യ കമ്പനിയായ സ്വിഫ്റ്റ് നടപ്പിലാക്കി കെ എസ് ആര് ടി സി യെ തകര്‍ക്കാനും പൊതുഗതാഗതം ഇല്ലായ്മ ചെയ്യാനും സമ്മതിക്കാത്തതിന്റെ പ്രതികാര നടപടിയായി കെ എസ് ആര് ടി ജീവനക്കാര്‍ക്ക് ശമ്പളവും ശമ്പള പരിഷ്കരണവും നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്കി. യൂണിറ്റ് സെക്രട്ടറി എം കണ്ണന് സ്വാഗതവും, എസ് സുരേഷ് ് നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് രവി പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍ കെ കണ്ണന്, വിനോദ്, രാജഗോപാല്‍, ശശിധരന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.