കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ KSMBAA പാലക്കാട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മാസാന്തരയോഗവും, നിർദ്ധനരായ മെമ്പർ മാർക്കുള്ള ഓണക്കോടി വിതരണവും 10/8/2021നു കോട്ടായി രാജാഹാളിൽ വെച്ച് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ വിജയകുമാർ മേലാർകോടിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു,
കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് വാസു പരുത്തിപ്പുള്ളി, ശ്രീ രാമദാസൻ മലമ്പുഴ, ജില്ലാ ട്രഷറർ സുധാ കൊല്ലംങ്കോട്,മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ രമണി എടപ്പാൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,ജില്ലാ കമമററി മെമ്പർ പാർവ്വതി കൊല്ലങ്കോട് പ്രാർത്ഥനയും ജോ:സെക്രട്ടറി ശശികുമാർ കൊടുമ്പ് സ്വാഗതവും,സെക്രട്ടറി ശ്രീനിവാസൻ കൊല്ലങ്കോട് നന്ദിയും പറഞ്ഞു