ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി
എം.വി.ഡി ഓഫീസുകളിലെ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് ഭിന്നതയില്ല.
വിവിധ ജില്ലകളിലെ ബോധപൂർവമെന്ന ആക്ഷേപം പരിശോധിക്കും. വാടക ഇനത്തിൽ കിട്ടേണ്ട കോടികൾ പിടിച്ചെടുക്കുന്നതിനാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് ഇപ്പോഴും തുടരുകയാണ്