ഷൊർണൂരിൽ കോവിഡ് പരിശോധനയ്ക്കുള്ള ആന്റിജൻ കിറ്റ് കഴിഞ്ഞതിനാൽ പരിശോധന നിർത്തിവെച്ചു. ഞായറാഴ്ചയോടെ ആന്റിജൻ കിറ്റ് കഴിഞ്ഞെന്നും തിങ്കളാഴ്ചമുതൽ കോവിഡ് പരിശോധന ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച ആർ.ടി.പി.സി.ആർ. നടത്തിയ 67 പേരിൽ 34 പേർക്കും രോഗബാധ കണ്ടെത്തി. ഞായറാഴ്ചത്തെ പരിശോധനയിൽ 90 പേർ രോഗബാധിതരാണ്. നഗരസഭയിലെ പകുതിയോളം വാർഡുകൾ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 15 വാർഡുകൾ ഷൊർണൂരിൽ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു.