പാലക്കാട് ബിഇഎം സ്കൂളില്‍ ക്രിസ്മസ് കിറ്റിനായി സാധനങ്ങള്‍ ഒരുക്കുന്നത്
പാലക്കാട്
റേഷൻകടകൾ വഴി സൗജന്യ അവശ്യസാധനകിറ്റ് വിതരണത്തിനുള്ള പായ്‌ക്കിങ് അതിവേഗം പുരോഗമിക്കുന്നു. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ടവരുടെ (മഞ്ഞ കാർഡ്) നവംബറിലെ കിറ്റ് വിതരണം തുടങ്ങി. കിറ്റുകളുടെ പായ്‌ക്കിങ് മാവേലി ഔട്ട്‌ലറ്റുകളിലും സ്‌കൂളുകളിലും കല്യാണമണ്ഡപങ്ങളിലുമായി നടക്കുന്നു. ക്രിസ്‌മസിന് മുമ്പേ പരമാവധി കിറ്റ് വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ക്രിസ്‌മസ് പ്രത്യേക കിറ്റിൽ 11 ഇനമുണ്ടാകും. കടല (-500 ഗ്രാം), പഞ്ചസാര(-500 ഗ്രാം), നുറുക്ക് ഗോതമ്പ്(1 കിലോ), വെളിച്ചെണ്ണ(അരലിറ്റർ), മുളക്‌പൊടി(250 ഗ്രാം), ചെറുപയർ (-500 ഗ്രാം), തുവരപ്പരിപ്പ് (-250 ഗ്രാം), തേയില (250 ഗ്രാം), ഉഴുന്ന്( -500 ഗ്രാം), ഖദർ മാസ്‌ക്(രണ്ട്), ഒരു തുണിസഞ്ചി എന്നിവയുണ്ട്