കിസാൻ സഭ മാർച്ച് നടത്തി , വന്യമൃഗ ശല്യം തടയുന്നതിനായി സമഗ്ര പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
വനാതിർത്തിയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ദൂരത്ത് ബഫർ സോൺ ഏർപ്പെടുത്താനുള്ള സുപ്രീംകോടതിവിധി കേന്ദ്രസർക്കാർ പുനഃ പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ബി ചാമുണ്ണി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എസ് ശിവദാസ്, സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ, ഡി രവി തുടങ്ങിയവർ സംസാരിച്ചു.










