ഗാന്ധി ജയന്തി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നുമുതല്‍ 12 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ്/ ഡിസ്കൗണ്ട് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഖാദി ബോര്‍ഡിന്റെ കീഴില്‍ കോട്ടമൈതാനത്തുള്ള ഖാദി ഗ്രാമസൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി ഗ്രാമ സൗഭാഗ്യകളിലും മേള സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വില്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില, ഷര്‍ട്ടിംഗ് തുണിത്തരങ്ങളും തേന്‍ തുടങ്ങിയ കരകൗശല ഉല്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.