മലയാള പദ്ധതി വേണം.. കേരളത്തിന്റെ പേര് മലയാള നാട് എന്ന് മാറ്റണം… മലയാള ഭാഷ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നതിനും ഭാഷയുടെ വളർച്ച ഉറപ്പ് വരുത്തുന്നതിനും “മലയാള പദ്ധതി” രൂപീകരിക്കണമെന്നും “നാടിന്റെ ജീവനാണ് ഭാഷ ” “ഭാഷയുടെ ആത്മാവാണ് നാട് ” എന്നതിനാലും ഈ യാഥാർത്ഥ്യമുൾക്കൊണ്ട് ഭാഷാ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിന്റെ പേര് “മലയാള നാട്” എന്നാക്കി മാറ്റണമെന്നും സൗഹൃദം ദേശീയ വേദി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും ഭാഷയ്ക്കും നാടിനുമായി മലയാള ബിൽ അവതരിപ്പിച്ച് ജനാധിപത്യപരമായി ഇത് നടപ്പിലാക്കണം. സാഹിത്യ.. .. സാംസ്കാരിക പ്രവർത്തകരുടേയും മലയാള ഭാഷാ വിദഗ്ദ്ധരുടേയും ശുപാർശകൾ ഉൾക്കൊണ്ടും ജനകീയ അഭിപ്രായം സ്വരൂപിച്ചും മലയാള പദ്ധതി നടപ്പിലാക്കാൻ മലയാള കമ്മീഷനെ നിയമിക്കണം. കേരളം എന്ന പേരിന് വർത്തമാനകാലത്തിൽ പ്രസക്തി കുറഞ്ഞു. അതേസമയം നമ്മുടെ നാടിന്റെ മതേതരത്വത്തിനും സംസ്ഥാനത്തിന്റെ ഐക്യത്തിനും ശക്തി പകരാൻ “മലയാള നാട്” എന്ന പേര് മാറ്റം ഏറെ സഹായകരമാവും . ഈ സാഹചര്യത്തിൽ ഈ പേര് മാറ്റത്തിന് പ്രസക്തി വർദ്ധിക്കുന്നു. മലയാള ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ” മലയാള ഭാഷാ സംരക്ഷണ യജ്ഞം” തുടങ്ങുന്നതിനും തീരുമാനിച്ചു . മൂന്ന് വർഷത്തിലൊരിക്കൽ മലയാള ഭാഷ പുരസ്കാരം നൽകിയും മലയാള സെമിനാറുകൾ ഉൾപ്പെടെയുള്ള സാഹിത്യ പ്രവർത്തനങ്ങൾ നടത്തിയും മലയാള സംരക്ഷണത്തിനും വളർച്ചയ്ക്കും വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ്” സൗഹൃദം ദേശീയ വേദി “. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് “മലയാള യോഗം ” . തീരുമാനിച്ചു.പ്രസിഡന്റ് പി. വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട് , ട്രഷറർ കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.