പാലക്കാട്:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗണിൽ റാലിയും സംഗമവും സംഘടിപ്പിച്ചു. ഉക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുക, ഇനിയൊരു യുദ്ധം വേണ്ട വേണ്ട, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് യുദ്ധവിരുദ്ധ റാലിയും സംഗമവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാക്കമ്മിറ്റിയംഗം മുഹമ്മദ് മുസ
വിശദീകരണം നടത്തി. പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിജയം വി. പി. അരവിന്ദാക്ഷൻ നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു – പരിഷത്ത് പാലക്കാട് മേഖല സെക്രട്ടറി വിദ്യ മംഗള നന്ദി പറഞ്ഞു.