കേരള കോൺഗ്രസ്സ് (ജേക്കബ്) ധർണ്ണ നടത്തി.
പാലക്കാട്: ഇന്ധനവില വർദ്ധന, രാജ്യദ്രോഹം ചുമത്തി ജയിലിലടക്കുക: അനധീകൃത മരംമുറി; തുടങ്ങി സർക്കാരിൻ്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ജേക്കബ്) ൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ല പ്രസിഡൻ്റ് വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡൻറ് വി.സി. ഉലഹന്നാൻ അദ്ധ്യക്ഷനായി.
എൻ.കെ.പുരുഷോത്തമൻ ,അഡ്വ: പി.കെ.ശ്രീധരൻ, വി.അനിൽകുമാർ;പി.എം.ജോസ് ;ജയിംസ് തോമസ് ;സാബു വെള്ളി രം കാല എന്നിവർ സംസാരിച്ചു.