കോളകമ്പനിക്ക് അനുകൂലമായ പോലീസ് റിപ്പോർട്ട്: പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി – വെൽഫെയർ പാർട്ടി
പാലക്കാട്: പ്ലാച്ചിമട കോളക്കമ്പനിയുടെ മലിനീകരണത്ത കോടതിയിൽ പോലീസ് ന്യായീകരിച്ചത് കേരള സർക്കാരിന്റെ കോർപ്പറേറ്റ് ദാസ്യത്തെയാണ് വ്യക്തമാക്കുന്നതെന്നും പ്ലാച്ചിമടയിലെ ജനങ്ങളോടുള്ള കൊടും ചതിയാണെന്നും വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി.
പട്ടിക ജാതി പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോക്കകോളയുടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ രേഖ പരിശോധിക്കാനോ കഴിഞ്ഞില്ല എന്ന പോലീസ് വാദം പോലീസ് മനപൂർവ്വം കോള കമ്പനിക്കായി പ്രവർത്തിക്കുന്നു എന്നു വ്യക്തമാണ്. ആർക്ക് വേണ്ടിയാണ് ഇതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗങ്ങളോട് സർക്കാർ ചെയ്ത കടുത്ത വഞ്ചനയാണിതെന്നും ഇതിനെതിരെ ബഹുജന രോഷമുയരണമെന്നും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.സി.നാസർ, എം.സുലൈമാൻ, എ.എ.നൗഷാദ് പി.ലുഖ്മാൻ, ചന്ദ്രൻ പുതുക്കോട്, മൊയ്തീൻ കുട്ടി വല്ലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.