കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും;
മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ.
സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്‍മയില്‍ പറഞ്ഞു.
പി രാജുവിൻ്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയില്‍ നല്‍കിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു.