അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുക
കൊല്ലങ്കോട് :അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുന്നതിന്കാട്ടുതീ തടയുക ;നീർച്ചാലുകൾ സംരക്ഷിക്കുക എന്നീ സന്ദേശങ്ങളുമായി കേരള വനം വന്യ ജീവി വകുപ്പ് നെന്മാറ വനം ഡിവിഷൻ – കൊല്ലങ്കോട് റെയ്ഞ്ചും , പാലക്കാട് സഹ്യാദ്രി നേച്ചറൽ ഓർഗനൈസേഷനും സംയുക്തമായി പുറത്തിറക്കിയ കാട്ടുതീക്ക് എതിരെ തയ്യറാക്കിയ ബോധവൽക്കരണ നോട്ടീസ് വിതരണം ആരംഭിച്ചു. കൊല്ലങ്കോട്ടിലെ വനയോര – പ്രദേശങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നത്.. പരിപാടിയിൽ. കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസർ സി ഷെറീഫ്;ഡെപ്പൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രൈഡ്
പി.എസ്. മണിയൻ., ബീറ്റ്ഫോറസ്റ്റ് ഓഫീസർഎ.. ഉമ്മർ – കെ.സുനിൽകുമാർ -വാച്ചർ ,കാജാ ഹുസൈൻ ,
സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ – പ്രസിഡന്റ് -രതീഷ് കരിപ്പോട് ,സെക്രട്ടറി അഡ്വ: ലിജോ പനങ്ങാടൻ എന്നിവരുംചടങ്ങിൽ പങ്കെടുത്തു.