പാർട്ടിയില്‍ നിന്ന് സസ്പെൻഡുചെയ്തതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. താൻ 70 കൊല്ലത്തോളമായി കമ്മ്യൂണിസ്റ്റ് പർട്ടിയില്‍ പ്രവർത്തിക്കുകയാണ്. നടപടി നേരിട്ടാലും ഇനിയും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ പാർട്ടിയില്‍നിന്നും സസ്പെൻഡ് ചെയ്യാൻ ശിപാർശചെയ്തിരുന്നു. എണറാകുളം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജുവിന്‍റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടിക്ക് ശിപാർശ.