കുരുയാർ കുറ്റി കാരപ്പാറ പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു സംസ്ഥാന സർക്കാറിന് കേരള കോൺഗ്രസ് എം കൊല്ലംകോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു
ചിറ്റൂർ താലൂക്കിൽ പൂർണ്ണമായും ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ പദ്ധതി ഭാഗമായും ഗുണം ലഭിക്കുന്നതുമാണ് കൃഷിക്കും കുടിവെള്ളത്തിനും വളരെയധികം പ്രയോജനപ്പെടും മുതലമട കൊല്ലങ്കോട് എലവഞ്ചേരി പല്ലശ്ശേന വടവന്നൂർ പുതുനഗരം എന്നിവിടങ്ങളിലെ ജലക്ഷാമം പൂർണ്ണമായും പരിഹരിക്കാൻ കഴിയും പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ കൃഷ്ണൻകുട്ടി, കെ ബാബു എംഎൽഎ, എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു കൊല്ലംകോട് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. കുശല കുമാർ, ഉദ്ഘാടനം ചെയ്തു. കർഷകരുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്ന് കുശലകുമാർ പറഞ്ഞു നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് ടിപി ഉല്ലാസ് അധ്യക്ഷനായി കൊല്ലംകോട് മണ്ഡലം പ്രസിഡണ്ട് ആയി കെ മണികണ്ഠൻ എന്നെ തിരഞ്ഞെടുത്തു സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് രാജേന്ദ്രൻ കല്ലേപ്പുള്ളി, എം മനോജ്, കെ ഗുരുവായൂരപ്പൻ, എം.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു
photo captionകേരള കോൺഗ്രസ് (എം) കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡൻ്റ് അഡ്വക്കേറ്റ് K കുശലകുമാർ ഉദ്ഘാടനം ചെയ്യുന്നു